യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ

0
238

കണ്ണൂർ: പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര). മകള്‍: ഇവ സോജന്‍. പരേതനായ സുരേഷാണ് പിതാവ്. മാതാവ് സവിത.