‘പ്ലസ് വണ്ണിന് പഠിക്കവേ അവനെന്നെ ലൈംഗികമായി ഉപയോഗിച്ചു’; 7 വര്‍ഷത്തിന് ശേഷം യുവതിയുടെ പരാതി

0
300

പ്രായപൂർത്തിയാവുംമുമ്പ് പലതവണ ബലാൽസംഗത്തിനിരയാക്കിയെന്ന 23 കാരിയുടെ മൊഴിയിൽ ആറന്മുള പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നാരങ്ങാനം കടമ്മനിട്ട അന്തിയാളൻകാവ് കാഞ്ഞിരത്തോലിൽ വീട്ടിൽ സുമേഷ് സുനിൽ (24) ആണ് പിടിയിലായത്.   

പ്രായപൂർത്തിയാകുന്നതിനു മുൻപ്  പ്ലസ് വണ്ണിന് പഠിക്കുന്ന സമയം കൂടെ പഠിച്ചിരുന്നയാൾ പലതവണ ബാലാൽസംഗത്തിനിരയാക്കിയെന്നാണ്  ഇപ്പോൾ 23 വയസായ യുവതിയുടെ പരാതി. യുവതിയുടെ മൊഴിപ്രകാരം ബലാൽസംഗത്തിനും  പോക്സോ നിയമപ്രകാരവും ഐ ടി നിയമമനുസരിച്ചുമാണ് പൊലീസ്  കേസെടുത്തത്. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, പൊലീസ് ഇൻസ്‌പെക്ടർ വിഎസ് പ്രവീണിന്റെ നേതൃത്വത്തിൽ സുമേഷ് സുനിലിനായി വല വിരിച്ചിരുന്നു. അന്വേഷണത്തില്‍ തിരുവനന്തപുരത്തു നിന്നാണ് സുമേഷ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.