ഷാർജ: കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി അതുല്യയുടെ മരണം ആത്മഹത്യയാണെന്നു ഫൊറൻസിക് റിപ്പോർട്ട്. ഷാർജ റോളയിലെ ഫ്ലാറ്റിൽ 19നു പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം സംശയിച്ച് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു.
ഫൊറൻസിക് പരിശോധന ഫലം വന്നതോടെ അതുല്യയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനു ഭർത്താവ് സതീഷിനെതിരെ കേരളത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
