റിയാദ്: സഊദിയിലെ അൽ റസിൽ വീടിനു മുഴുവനായി തീപ്പിടിച്ചു. ഖസിം മേഖലയിലെ അൽ റസ് ഗവർണറേറ്റിലാണ് സംഭവം. വീടിനു തീപിടിച്ച് വീട് മൊത്തത്തിൽ കത്തിപ്പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നു.
സംഭവം അറിഞ്ഞു സ്ഥലത്ത് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് ഉടനടി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആളുകൾക്ക് പരിക്കേൽക്കാതെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വീഡിയോ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
