സഊദിയിലെ അസീറിൽ വെള്ളക്കെട്ടിൽ മൂക്കും കുത്തി വീണ് കാർ, ഡ്രൈവറെ സഹസികമായി രക്ഷപ്പെടുത്തി | VIDEO

0
196

റിയാദ്: സഊദിയിലെ അസീറിൽ മഴയിൽ ഉണ്ടായ വെള്ളക്കെട്ടിൽ മൂക്കും കുത്തി വീണ കാറിലെ ഡ്രൈവറെ സഹസികമായി രക്ഷപ്പെടുത്തി. അസീർ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി, വെള്ളം മുങ്ങിയ കുഴിയിലേക്ക് വീണ വാഹനത്തിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയ നിമിഷം രേഖപ്പെടുത്തിയ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

കാർ വെള്ളത്തിൽ മുൻഭാഗം കുത്തിയാണ് വീണത്. ഉടനെ സ്ഥലത്തുള്ളവർ ഇതിലെ ഡ്രൈവറെ രക്ഷപ്പെടുത്താൻ കഠിന ശ്രമം നടത്തി. കാറിന്റെ മുൻഭാഗത്തെ വിന്റോയിലൂടെ നിരവധി ആളുകൾ അയാളെ പുറത്തെടുക്കാൻ ശ്രമിക്കുന്നതായി വീഡിയയിൽ കാണാം. “അവൻ കുഴിയിൽ വീണു, അത് ശ്രദ്ധിച്ചില്ല” എന്ന് കമന്റോടെയാണ് വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തി ഇതിനു പ്രതികരണം അറിയിച്ചത്.

നജ്‌റാൻ, ജസാൻ, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നും ഇത് മക്കയുടെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക