ജിദ്ദ – പൊന്‍മള പഞ്ചായത്ത് കെ എം സി സി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ജിദ്ദ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ – മലപ്പുറം ജില്ല കെ എം സി സിയുടെ ‘സംഘടനയെ സജ്ജമാക്കാം: തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന ത്രൈമാസ കാമ്പയിനിന്‍റെ ഭാഗമായി പൊന്മള പഞ്ചായത്ത് കെ എം സി സിയുടെ കണ്‍വെന്‍ഷന്‍ ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി പ്രസിഡണ്ട് ഇസ്മായില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയതു. ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി ജില്ല സെക്രട്ടറി മജീദ് കള്ളിയില്‍ നിരീക്ഷകനായ പരിപാടിയില്‍ ജില്ല കെ എം സി സി വൈസ് പ്രസിഡണ്ട് നൗഫല്‍ ഉള്ളാടന്‍ പ്രമേയ വിശദീകരണം നടത്തി.
മജീദ് കോട്ടീരി വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിഞ്ഞെടുപ്പിന് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത പ്രവര്‍ത്തകരെ ഉണര്‍ത്തി സംസാരിച്ചു.

ജിദ്ദ – കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഷാജഹാന്‍ പൊന്‍മള, ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു, ജില്ല കെ എം സി സി വനിത വിംഗ് ട്രഷറര്‍ ശഫീദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് ചോദ്യോത്തര വേദിയും തുറന്ന ചർച്ചയും നടന്നു. ചർച്ചയിൽ നജ്മുദ്ദിൻ, ഷരീഫ്, അശ്റഫ്, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

പരിപാടിയില്‍ ജിദ്ദ – പൊന്‍മള പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് അന്‍വര്‍ പൂവല്ലൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഹനീഫ വടക്കന്‍ സ്വാഗതവും
സെക്രട്ടറി ഹൈദര്‍ നന്ദിയും പറഞ്ഞു. എം. പി അബാന്‍ ഖിറാഅത് നടത്തി.