യുപിഐ ഇടപാടിന് ജിഎസ്ടി ഈടാക്കാൻ നീക്കമില്ലെന്ന് കേന്ദ്രം

0
130

2000 രൂപയിലേറെ വരുന്ന യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത്തരത്തിലൊരു പദ്ധതിയും ജിഎ‍സ്ടി കൗൺസിലിനില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് സഭയെ അറിയിച്ചത്.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ജിഎസ്ടി ഏർപ്പെടുത്താൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത അംഗങ്ങളുൾപ്പെടുന്ന ഭരണഘടന സ്ഥാപനമായ ജിഎസ്ടി കൗൺസിലിന്റെ ശുപാർശയനുസരിച്ചാണ് ജിഎസ്ടി നിരക്കുകളും ഇളവുകളുമൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000 ത്തോളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.