റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; വിമാനമിറങ്ങിയവരിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് 69,000-ത്തിലധികം മയക്കുമരുന്ന് ഗുളികകൾ

0
164
  • റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; വിമാനമിറങ്ങിയവരിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് 69,000-ത്തിലധികം മയക്കുമരുന്ന് ഗുളികകൾ

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനമിറങ്ങി രണ്ട് പേരിൽ നിന്നായി തുണിയിൽ പൊതിഞ്ഞ നിലയിൽ  69,000-ത്തിലധികം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 69,000-ത്തിലധികം കാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയത്. വൻ മയക്കു മരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങളാണ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പരാജയപ്പെടുത്തിയത്.

ആദ്യ ശ്രമത്തിൽ, ഒരു വിമാനത്തിൽ സഊദിയിലെത്തിയ ഒരു യാത്രക്കാരന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 34,588 ഗുളികകളാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളിലും സമാനമായ നിലയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.

രണ്ടാമത്തെയാളിൽ നിന്ന് മുൻ ശ്രമത്തിലെ അതേ രീതിയിൽ ഒളിപ്പിച്ച നിലയിൽ 34,457 ഗുളികകൾ കണ്ടെടുത്തുവെന്നും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു.