സഊദിയിലെ അൽ നമാസ് പർവതനിരകളിൽ വൻ കാട്ടുതീ; മാനം മുട്ടെ കറുത്ത പുകമാത്രം, തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് വിമാനങ്ങളും രംഗത്ത് | VIDEO

0
301
  • സഊദിയിലെ അൽ നമാസ് പർവതനിരകളിൽ വൻ കാട്ടുതീ; മാനം മുട്ടെ കറുത്ത പുകമാത്രം, തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് വിമാനങ്ങളും രംഗത്

റിയാദ്: സഊദിയിലെ അൽ നമാസ് പർവതനിരകളിൽ വൻ കാട്ടുതീ. കഴിഞ്ഞ ദിവസമാണ് മാനം മുട്ടെ കറുത്ത പുക ഉർന്ന തരത്തിൽ വൻ കാട്ടു തീ ഉണ്ടായത്. സഊദി സിവിൽ ഡിഫൻസ് വകുപ്പ് കഠിന ശ്രമത്തോടെയാണ് തീ ഭാഗികം ആയെങ്കിലും നിയന്ത്രണ വിധേയക്കിയത്.

വൻ തീ ഗോളങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നത് കാണിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അസിർ മേഖലയിലെ അൽ നമാസ് ഗവർണറേറ്റിലെ ഷാഫ് അൽ സൈദാൻ വനങ്ങളിലും പർവതങ്ങളിലുമാണ് വെള്ളിയാഴ്ച തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായ സ്ഥലത്ത് സിവിൽ ഡിഫൻസ് ടീമുകൾ കഠിനശ്രമം നടത്തി.

തീ നിയന്ത്രിണ വിധേയമാക്കാനും കെടുത്താനുമുള്ള ശ്രമത്തിൽ സഊദി സിവിൽ ഡിഫൻസ് ചെറു വിമാനങ്ങളും വിമാനങ്ങൾ ഉപയോഗിച്ചു. തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക