സേവന കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി പ്രവാസി വെൽഫെയർ

0
107

ദമാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. സാമൂഹ്യ, സേവന,ജീവകാരുണ്ണ്യ മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സേവന കേന്ദ്രം. കണ്ണൂരിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ സൗദി പ്രൊവിൻസ് കമ്മിറ്റി ജന: സെക്രട്ടറി ഷക്കീർ ബിലവിനാകത്ത്, ജില്ലാ കമ്മിറ്റി വെൽഫെയർ വിഭാഗം കൺവീനർ സജ്‌റാസ് എന്നിവർ ചേർന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ്‌ ഉളിയിലിന് കൈമാറി.

നിർധന കിടപ്പ് രോഗികൾക്ക്‌ ഉപയോഗത്തിനുള്ള ഉപകരണങ്ങളാണ് കൈമാറിയത്. പ്രവാസി വെൽഫെയറിൻ്റെ ഇത്തരം സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണന്നും, വളരെ വിലയേറിയ മെഡിക്കൽ ഉപകരണങ്ങൾ ലഭിച്ചയത് ഏറെ ആശ്വാസകരമാണന്നും

സേവന കേന്ദ്രം ഭാരവാഹികൾ ചടങ്ങിൽ പറഞ്ഞു. പ്രവാസി വെൽഫെയർ- ജില്ലാ – റീജിയണൽ ഭാരവാഹികളായ സലീം കണ്ണൂർ,ഷമീം കണ്ണൂർ,തൻസീം കണ്ണൂർ,ഷമീം പാപ്പിനിശ്ശേരി ലിയാകത്ത് അലി സജ്ന ഷക്കീർ എന്നിവർ പങ്കെടുത്തു.