വ്യോമസേന വിമാനം കോളേജിന് മുകളിൽ തകർന്ന് വീണു; ബംഗ്ലാദേശിൽ 19 പേർ കൊല്ലപ്പെട്ടു, നിരവധി വിദ്യാർഥികൾക്ക് പരിക്ക് | VIDEO

0
284
  • ചൈനീസ് ജെ 7 പോര്‍വിമാനത്തിന്റെ നൂതന മോഡലായ എഫ് 7ബിജിഐ ആണ് തകര്‍ന്നുവീണത്

ധാക: പോര്‍വിമാനം കോളജിനു മുകളില്‍ തകര്‍ന്ന് വീണ് വിദ്യാര്‍ഥികളടക്കം 19 മരണം. നൂറിലേറെ പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലാണ് അപകടം. ബംഗ്ലാദേശ് വ്യോമ സേനയുടെ പോര്‍വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 പേര്‍ വിദ്യാര്‍ഥികളും രണ്ട് പേര്‍ അധ്യാപകരും ഒരാള്‍ പൈലറ്റുമാണ്. ലഫ്റ്റനന്റ് മുഹമ്മദ് തൗകിര്‍ ഇസ് ലാം ആണ് മരിച്ച പൈലറ്റ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചൈനീസ് ജെ 7 പോര്‍വിമാനത്തിന്റെ നൂതന മോഡലായ എഫ് 7ബിജിഐ ആണ് തകര്‍ന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടം. ബംഗ്ലാദേശ് തലസ്ഥാന നഗരിയായ ധാക്കയിലെ മൈൽസ്റ്റോൺ കോളേജ് കാമ്പസിലാണ് ദുരന്തം ഉണ്ടായത്. സ്‌കൂൾ കാമ്പസിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ഇടിച്ചുകയറി 19 പേർ മരിച്ചതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറോളം പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ ഒരു ഡോക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ പരിശീലന വിമാനം ഉത്തരയിൽ തകർന്നുവീണുവെന്നും വിമാനം ഉച്ചയ്ക്ക് 1:06 നാണ് (0706 GMT) പറന്നുയർന്നതെന്നും,” സൈനിക പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിന് ശേഷമുള്ള വീഡിയോകളിൽ, പുൽത്തകിടിക്ക് സമീപം വലിയ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുന്നത് കാണാമായിരുവെന്നും വ്യക്തമാണ്. ‘)”ഒരു മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കൊണ്ടുവന്നു, 12, 14, 40 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു” ധാക്ക മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിലെ പൊള്ളൽ ചികിത്സ വിഭാഗം മേധാവി ബിദാൻ സർക്കാർ പറഞ്ഞു.

“എന്റെ കുട്ടികളെ കൂട്ടി ഗേറ്റിനടുത്തേക്ക് പോകുമ്പോൾ, പിന്നിൽ നിന്ന് എന്തോ വരുന്നതായി എനിക്ക് മനസ്സിലായി…. പിന്നാലെ ഒരു സ്ഫോടനം കേട്ടു, ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ തീയും പുകയും മാത്രമേ കണ്ടുള്ളൂ,” സ്കൂളിലെ അധ്യാപകനായ മസൂദ് താരിക് പറഞ്ഞു.

അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനും എല്ലാത്തരം സഹായവും ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. ഈ അപകടത്തിൽ വ്യോമസേന, വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ, ജീവനക്കാർ, മറ്റുള്ളവർ എന്നിവർക്ക് ഉണ്ടായ നഷ്ടം നികത്താനാവാത്തതാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അഹമ്മദാബാദ് നഗരത്തിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ ഒരു എയർ ഇന്ത്യ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും പരിസര വാസികളായ 19 പേരും കൊല്ലപ്പെട്ട സംഭജവം ഒരു മാസം മുൻപാണ് നടന്നത്. ഇത് ഒരു ദശാബ്ദത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിയിരുന്നു. സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക