ദമാം: സഊദിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നായ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനം തുടങ്ങി. എമിഗ്രേഷൻ നടപടികൾ പൂർണമായും സ്മാർട്ട് ഗേറ്റുകൾ വഴി ആയതോടെ യാത്ര ഏറെ എളുപ്പമാകും. മിനിട്ടുകൾക്കുള്ളിൽ തന്നെ എമിഗ്രേഷൻ നടപടികൾ പൂർണ്ണമായും പൂർത്തീകരിച്ചു വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനാകും. കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ ഇ-ഗേറ്റ് സേവനം ഉദ്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ യാത്രക്കാര്‍ക്ക് യാത്രാ നടപടിക്രമങ്ങള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇ-ഗേറ്റ് സേവനം അവസരമൊരുക്കുന്നതാണ് പുതിയ സംവിധാനം. എമിഗ്രേഷൻ കൗണ്ടറിൽ നേരത്തെ ചെയ്തിരുന്ന പാസ്സ്പോർട്ട് സ്കാനിങ്, ഫോട്ടോ എടുക്കൽ തുടങ്ങിയ മുഴുവൻ കാര്യങ്ങൾ സ്മാർട് ഗേറ്റ് വഴി സ്വന്തമായി പൂർത്തിയാക്കാം. ഇത് പൂർത്തിയാക്കുന്നതോടെ യാത്രക്കാരന് അകത്തു കയറി അടുത്ത ഘട്ടമായി നേരിട്ട് സെക്യൂരിറ്റി പരിശോധനക്ക് കടക്കാനാകും.
നേരത്തെ എമിഗ്രേഷൻ ഓഫീസർ ഫിംഗർ അടക്കം പരിശോധിച്ച് പാസ്പോർട്ടിൽ സീൽ അടിച്ച ശേഷം ആയിരുന്നു എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ എളുപ്പത്തിൽ ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി നടപടികൾ പൂർത്തീകരിക്കാനാകുന്നത്.
വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി വ്യോമയാന മേഖലാ സേവനങ്ങളുടെ വികസനത്തിന് സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജവാസാത്ത് ഡയറക്ടറേറ്റ്, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി എന്നിവ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയത്.
സഊദിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഒഴുക്ക് തുടരുകയും ഭാവിയിൽ കൂടുതൽ ടൂറിസ്റ്റുകൾ ഉൾപ്പെടെ കൂടുതൽ സന്ദർശകരെ സ്വീകരിക്കാൻ നടപടികൾ കൈകൊള്ളുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ റിയാദ് എയർപോർട്ട് ഉൾപ്പെടെ വിവിധ വിമാന താവളങ്ങളിൽ നേരത്തെ തന്നെ ഇ ഗേറ്റ് സംവിധാനം സജ്ജീകരിച്ചിരുന്നു. കൂടുതൽ വിമാനത്താവളങ്ങളിലും ഇ ഗേറ്റ് ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങൾ സംവിധാനിച്ച് എയർപോർട്ടുകൾ സ്മാർട്ട് ആകാനുള്ള ഒരുക്കത്തിലാണ് സഊദി അറേബ്യ.
ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികളുടെ ഭാഗമായി നടന്ന ഉദ്ഘാടനപരിപാടികളിൽ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരനൊപ്പം ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ്, സഊദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ സാമി മുഖീം, ജവാസാത്ത് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ തുടങ്ങിയവർ പങ്കെടുത്തു
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
