നൊമ്പരമായി സഊദിയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

0
260

റിയാദ്: നീണ്ട ഇരുപത് വർഷക്കാലം കോമയിൽകിടന്ന് കഴിഞ്ഞ ദിവസം അന്തരിച്ച സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ ഖബറടക്കി. 36 വയസു കാരനായിരുന്ന ഇദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അറബ് ലോകത്തെ ധനികനും ശതകോടീശ്വരനുമായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനായ അല്‍വലീദ് രാജകുമാരൻ 2005-ൽ ഒരു വാഹനാപകടത്തെത്തുടർന്നാണ് ഗുരുതരമായി പറിക്കേറ്റ് കോമയിൽ ആയത്.

തുടർന്ന് റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ലൈഫ് സപ്പോര്‍ട്ടിലാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. സഊദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. 2005 ല്‍ ബ്രിട്ടനിലെ സൈനിക കോളേജില്‍ പഠിക്കുമ്പോഴാണ് ദാരുണ അപകടം നടന്നത്. തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു.

നിരന്തരമായ വൈദ്യ പരിചരണത്തില്‍ കഴിഞ്ഞിരുന്ന അല്‍വലീദ് രാജകുമാരന് ഫീഡിംഗ് ട്യൂബ് വഴിയാണ് പോഷകാഹാരം നല്‍കിയിരുന്നത്. ആധുനിക സഊദി അറേബ്യയുടെ ശില്‍പിയായ അബ്ദുല്‍ അസീസ് രാജാവിന്റെ കൊച്ചുമകനായ അല്‍വലീദ് രാജകുമാരന്‍ മിഡില്‍ ഈസ്റ്റിലെ ദീര്‍ഘകാല കോമ കേസുകളില്‍ ഒരാളായിരുന്നു.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ ഇന്ന് അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യത്ത് നിസ്കാരത്തിൽ റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ഹിസ് ഹൈനസ് പ്രിൻസ് മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൗദ് ബിൻ സാദ് ബിൻ അബ്ദുൽ അസീസ്, ഹിസ് ഹൈനസ് പ്രിൻസ് അബ്ദുൽ റഹ്മാൻ ബിൻ സൗദ് അൽ കബീർ, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മിതേബ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ്, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന്റെ ഉപദേഷ്ടാവ് ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മിഷാരി ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് അൽ വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുസാബ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഹമൂദ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മംദൂഹ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ, ഹിസ് ഹൈനസ് പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ  സൗദ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് തലാൽ ബിൻ ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ്, റോയൽ കോർട്ടിലെ ഉപദേഷ്ടാവ്, ഹിസ് ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ, ഹിസ് ഹൈനസ് ഹിസ് റോയൽ ഹൈനസ് പ്രിൻസ് മിഷാൽ ബിൻ ബദർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് ലെഫ്റ്റനന്റ് ജനറൽ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, റോയൽ സൗദി വ്യോമസേനയുടെ കമാൻഡർ, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മിഷാൽ ബിൻ മുഹമ്മദ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഹിസ് ഹൈനസ് പ്രിൻസ് ഡോ. നായിഫ് ബിൻ തുനയൻ ബിൻ മുഹമ്മദ്, ഹിസ് ഹൈനസ് പ്രിൻസ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, ഹിസ് ഹൈനസ് പ്രിൻസ് ബന്ദർ ബിൻ സാദ് ബിൻ ഖാലിദ്, ഹിസ് ഹൈനസ് പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ, ഹിസ് ഹൈനസ് പ്രിൻസ് സുൽത്താൻ ബിൻ സൗദ് ബിൻ മുഹമ്മദ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഹിസ് ഹൈനസ് പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൗദ് ബിൻ നഹർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, ഗവർണർ  തായിഫ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ നഹർ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ബന്ദർ ബിൻ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, അസിസ്റ്റന്റ് ചീഫ് ഓഫ് ജനറൽ ഇന്റലിജൻസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുൽ റഹ്മാൻ ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖാലിദ് ബിൻ അൽ വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൗദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ്. നിരവധി ഭരണ പ്രമുഖർ, നിരവധി രാജകുമാരന്മാർ, ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർ സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക