റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പം: 7.4 തീവ്രത; സൂനാമി മുന്നറിയിപ്പ്

0
187

മോസ്കോ: റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പം. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായ ഭൂകമ്പത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് നൽകി.  നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ മേഖലയ്ക്ക് 300 കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകി. പിന്നീട് ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു. 1900 മുതൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.