റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം; പ്രതിഷേധം

0
207

തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. ലാലൂർ സ്വദേശിയായ ആബേൽ (24) ആണ് മരിച്ചത്. കുഴിയിൽ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. 

ബിജെപി, കോൺഗ്രസ് കൗൺസിലർമാർ‌ പ്രദേശത്ത് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം നടത്തുകയാണ്. കുഴിയിൽ വാഴനട്ടാണ് പ്രതിഷേധം. കലക്ടർ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രദേശവാസികൾ ആരംഭിച്ച പ്രതിഷേധം കൗൺസിലർമാർ‌ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ അയ്യന്തോളിൽ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്.