- ഇത് സഊദിയിലെ കൃഷിയിടത്തിലെ ഭീമൻ മത്തൻ, ഒരു വിത്തിന് 1,800 റിയാൽ വില
തന്റെ കൃഷിയിടത്തിലെ ഭീമൻ മത്തൻ വെളിപ്പെടുത്തി സഊദി പൗരനായ കൃഷിക്കാരൻ. അൽ ഖസിം മേഖലയിലെ ഒരു കർഷകനായ സഊദി പൗരനാണ് തന്റെ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയെ കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ഭീമൻ മത്തന്റെ ഒരു വിത്തിന്റെ വില ഏകദേശം 1,800 റിയാലാണെന്ന് കർഷകൻ വിശദീകരിച്ചു.
എന്നാൽ, ഈ അപൂർവ മത്തന്റെ വിത്തുകൾ വാങ്ങാൻ ഏകദേശം 25,000 റിയാലുകൾ ചെലവഴിച്ചതായാണ് അദ്ദേഹം പറയുന്നത്. വിശദീകരണ ണത്തിനിടെ, ഓരോ വിത്തും ഇത് പോലെ വലിപ്പമുള്ള വലിയ മത്തങ്ങ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത് തന്റെ കൃഷിയിൽ നേടിയ അസാധാരണമായ ഫലങ്ങൾ എടുത്തുകാണിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. വൈറൽ വീഡിയോ കാണാം 👇.