നിമിഷ പ്രിയയുടെ മോചനം: നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാം; സുപ്രീം കോടതി

0
200

ഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കാൻ അനുമതി നൽകി സുപ്രീം കോടതി.

നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ആക്ഷൻ കൗൺസിലിന്റെ ആവശ്യത്തോട് സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. ഓ​ഗസ്റ്റ് പതിനാലിന് കേസ് വീണ്ടും പരി​ഗണിക്കും.