കുവൈത്തിൽ കോഴിക്കോട് സ്വദേശിക്ക് കുത്തേറ്റു

0
194
  • ആക്രമണം നടത്തിയത് രാത്രി സാധനം വാങ്ങിനിറങ്ങിയപ്പോൾ അടുത്തെത്തിയ ആൾ

കുവൈറ്റ് സിറ്റി: കുവൈത്തിൽ മലയാളിക്ക് കുത്തേറ്റു. കുവൈത്തിലെ മംഗഫിലാണ് കോഴിക്കോട് സ്വദേശിക്ക് കുത്തേറ്റത്. കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നവഴിയാണ് ഒരാൾ കുത്തിയത്. നടന്ന് പോകുന്നതിനിടെ അറബി വേഷം ധരിച്ച ഒരാൾ ബഷീറിനെ സമീപിച്ച് കുത്തുകയായിരുന്നു.

ബഷീറിന്റെ അടുത്തെത്തിയ ഇയാൾ ആദ്യം പോലീസ് ആണെന്നായിരുന്നു പറഞ്ഞത്. പിന്നീട് പേഴ്സും ഐഡിയും ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ കുത്തുകയും ചെയ്തു. കവർച്ചയാണ് പിന്നിലെന്നാണ് കരുതുന്നത്.

ഇദ്ദേഹത്തിന്റെ ആവശ്യത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് ബഷീർ പേഴ്സും ഐഡിയും നൽകാൻ കൂട്ടാക്കിയില്ല, തുടർന്ന് പുറകുവശത്തും തോളിലും കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ബഷീറിനെ ഉടൻ തന്നെ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചു, മുറിവുകൾ ഗുരുതരമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക