റിയാദിൽ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” ശ്രദ്ധേയമായി

0
130

റിയാദ്: പൂനൂരിലേയും പൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പൂനൂരിന്റെ തനത് ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു .

സഊദി അറേബ്യയിലെ റിയാദിൽ വെച്ച് നടന്ന ഈ കുടുംബസംഗമം, പൂനൂർ നിവാസികൾക്ക് ഒരുമിച്ചിരിക്കാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള മികച്ച വേദിയൊരുക്കി.

വിഭവസമൃദ്ധമായ നാടൻ ഭക്ഷണങ്ങളും , കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപ്രകടനങ്ങളും , മറ്റ്‌പല കലാ കായിക പരിപാടികളും പൂനൂർ ചന്ത്ം എന്ന ഈ പരിപാടിയുടെ മുഖമുദ്രയായിരുന്നു . കൊച്ചി കോയ ഉൾപ്പെടെ പൂനൂരിന്റെ തനത് നാടൻ ഭക്ഷണങ്ങൾ ചന്തത്തിന് മാറ്റ് കൂട്ടി.

ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹത്തിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും , നാടിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകരെയും പങ്കെടുത്തവരെയും പൂനൂർ മൻസിൽ ഭാരവാഹികൾ അഭിനന്ദിക്കുന്നതോടൊപ്പം ഭാവിയിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക