- അറബ് കോടീശ്വരൻ, സഊദി രാജകുടുംബാഗം അൽവലീദ് ബിൻ തലാൽ രാജകുമാരൻ റിയാദ് നഗരത്തിൽ സൈക്കിളിൽ ചുറ്റി സഞ്ചരിക്കുന്നു; വൈറലായി വീഡിയോ
റിയാദ്: സഊദി രാജ കുടുംബാഗവും അറബ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ അൽവലീദ് ബിൻ തലാൽ റിയാദിലെ ഒരു തെരുവിലൂടെ സൈക്കിളിൽ ചുറ്റികറങ്ങുന്ന വീഡിയോ വൈറലായി. രാജകുമാരൻ അൽവലീദ് ബിൻ തലാൽ സൈക്കിളിൽ സഞ്ചരിക്കുന്നതും യാത്രക്കിടെ വഴിയാത്രക്കാരുമായി ഇടപഴകുന്നതും അവരോടൊപ്പം ഫോട്ടോ എടുക്കുന്നതും ഉൾകൊള്ളുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ ചൂടേറിയ ചർച്ചയായി.
തന്റെ സൈക്കിൾ യാത്രയ്ക്കിടെ, രാജകുമാരൻ നടപ്പാതയിൽ മധുരപലഹാരങ്ങൾ വിൽക്കുന്ന തട്ടുകടയിൽ എത്തി ഉൽപ്പന്നങ്ങൾ രുചിച്ചു നോക്കി, രുചിയുടെ ഗുണനിലവാരത്തെയും സ്വന്തം പരിശ്രമത്തെയും പ്രശംസിച്ചു. കച്ചവടം നടത്തുന്ന ചെറുപ്പക്കാരന്റെ അടുത്ത് എത്തി കുശലം പങ്ക് വെക്കുകയും ചെയ്തു. തന്റെ തുടർന്ന് അദ്ദേഹം യുവാവിനോട് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന രീതിയും വെണ്ണയോ എണ്ണയോ ഉപയോഗിച്ചാണോ ഉണ്ടാക്കുന്നതെന്ന് സംശയവും ചോദിച്ചു മനസ്സിലാക്കി.
മറ്റൊരു ശ്രദ്ധേയമായ ഒരു വീഡിയോയിൽ, സഊദി പതാക പിടിച്ചിരുന്ന രാജകുമാരനെ ഒരു സ്ത്രീ റോഡിൽ തടഞ്ഞുനിർത്തി സംസാരിക്കുന്നത് കാണാം. തനിക്ക് താമസിക്കാൻ ഒരു സ്ഥലം കണ്ടെത്താനുള്ള സഹായമായിരുന്നു ആ വനിതയുടെ ആവശ്യം. സ്ത്രീയെ ഉടനടി ബന്ധപ്പെടാനും അവരുടെ അഭ്യർത്ഥന നിറവേറ്റാനും തന്റെ സഹപ്രവർത്തകരോട് ഉടനടി നിർദേശിച്ചാണ് രാജകുമാരൻ സ്ഥലത്ത് നിന്ന് മടങ്ങിയത്. വീഡിയോ കാണാം 👇
