ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി

0
200

പനാജി: ഗോവ ഗവർണറായിരുന്ന പി.എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം നൽകിയിട്ടില്ല. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്.

മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് നിയുക്ത ഗോവ ഗവർണർ പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു ജനനം. 2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു.

രാജ്യസഭയിലെ ഒഴിവുകളിലേയ്ക്ക് നാമനിർദേശം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പട്ടിക പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയത്.