റിയാദ്: സഊദി അറേബ്യയിൽ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ കുട്ടി അഭുതകരമായി രക്ഷപ്പെട്ടു. രാജ്യത്തെ വടക്കൻ മേഖലയായ അൽ ബൽജുറഷിയിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് ഞെട്ടലടെ സാമൂഹിക മാധ്യമങ്ങളിൽ ഓടുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സിഗ്നലിൽ ഗ്രീൻ സിഗ്നൽ കാത്ത് കിടക്കകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സിഗ്നലിൽ ക്രോസ് ചെയ്യുന്ന സമയം, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിൻസീറ്റിലെ വാതിൽ തുറക്കുകയും കുട്ടി റോഡിലേക്ക് വീഴുകയുമായിരുന്നു. ഇത് വീഡിയോയിൽ വ്യക്തമായി കാണാനാകും.
ഇതേ സമയം, ഈ സിഗ്നൽ ഗ്രീനിൽ ആയിന്നതിനാൽ തൊട്ടു പിറകെ യും മറ്റും വാഹനങ്ങൾ കൂട്ടമായി വരുന്നുണ്ടായിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു വാഹനത്തിലെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
കാറിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം വേഗത്തിൽ ഓടിച്ചെന്ന് കുട്ടിയെ റോഡിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിർത്തി അംഗങ്ങൾ ഓടിയെത്തി കുട്ടിയെ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം.
വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഡോറുകൾ അടഞ്ഞെന്ന് ഉറപ്പ് വരുത്തുകയും അത് ലോക്ക് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും പ്രത്യേകിച്ച് കുട്ടികളുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇത് പൂർണ്ണമായും ശ്രദ്ധിക്കണമെന്നും വളവുകളിലും മറ്റും ഡോറിലേക്ക് ഭാരം കൊടുക്കുന്നത് ഒഴിവാക്കണമെന്നും ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. വൈറൽ വീഡിയോ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
