കാസർഗോഡിന് പിന്നാലെ കണ്ണൂരിലും കാൽ കഴുകൽ വിവാദം. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. സ്കൂളിലെ അധ്യാപകർ മറ്റൊരു സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകന്റെ കാൽ കഴുകിയ ശേഷം വിദ്യാർഥികളെക്കൊണ്ട് പൂവിട്ട് പൂജ നടത്തിയതാണ് വിവാദമായത്. ഗുരുപൂർണിമാഘോഷത്തിന്റെ പേരിലാണ് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് പരിപാടി നടത്തിയത്. വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്യത്തിൽ ആദരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പാദ പൂജയും നടത്തിത്. വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്.