അല്‍ഖോബാര്‍/എറണാകുളം: കിഴക്കൻ സഊദിയിലെ അല്‍ഖോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി 2025 വര്‍ഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ് അടക്കമുള്ള ചികിത്സാ സേവനങ്ങള്‍ നടത്തിവരുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന് ധന സഹായം കൈമാറി.
കെഎംസിസി ധന സഹായം അല്‍ഖോബാര്‍ അക്രബിയ കെഎംസിസി ഉപദേശ സമിതി അംഗം മൊയ്തീന്‍ കളമശ്ശേരി ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനും സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞിന് കൈമാറി.
അല്‍ഖോബാര്‍ കെഎംസിസി സ്ഥാപക ജനറല്‍ സെക്രട്ടറി അഷറഫ് പാനായിക്കുളം, സഊദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ എന്നിവര്‍ സംബന്ധിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
