തിരുവനന്തപുരം: ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക വേണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷ. ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവനാണ് അപേക്ഷ നല്‍കിയത്. ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങള്‍ക്കിടയാണ് വിവരാവകാശ അപേക്ഷ.
ഫിലിം സര്‍ട്ടിഫിക്കേറ്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇത്തരത്തില്‍ ദൈവങ്ങളുടെ പട്ടിക കാണാത്തതിനാലാണ് ഇങ്ങനെയൊരു അപേക്ഷ നല്‍കിയതെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നത്. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലുള്ള ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
