റിയാദിൽ ട്രക്ക് നിയന്ത്രണം നഷ്ടമായി, എതിർ റോഡും കടന്ന് കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി | VIDEO

0
476

റിയാദ്: റിയാദിൽ ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് എതിർ റോഡും കടന്ന് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. റിയാദിന് കിഴക്കുള്ള ടെക്നിക്കൽ ഇൻസ്പെക്ഷൻ പാലത്തിന് ശേഷം ദമ്മാം റോഡിലെ ഇക്കണോമിക് ഹാളിന് സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ഒടുവിൽ ട്രക്ക് നിന്നത്. ട്രെയിലർ ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരുപക്ഷേ ബ്രേക്ക് തകരാറുമൂലമാകാം ഇതെന്നാണ് നിഗമനം. നിയന്ത്രണം നഷ്ടമായതോടെ റോഡിൽ നിന്ന് തെന്നിമാറിയ ട്രക്ക് റോഡിനു നടുക്കുള്ള ബാരിക്കേഡ് തകർത്തു എതിർ ദിശയിലുള്ള റോഡും മുറിച്ചു കടന്നാണ് റിയാദിന് കിഴക്കുള്ള ടെക്നിക്കൽ ഇൻസ്പെക്ഷൻ പാലത്തിന് ശേഷം ദമ്മാം റോഡിലെ ഇക്കണോമിക് ഹാളിന് സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിന്നത്. ഇതേസമയം എതിർ റോഡിൽ ഒരു ലാന്റ് ക്രൂയിസർ ഉണ്ടായിരുന്നെങ്കിലും അതിനെ ഇടിക്കാതെ നിന്നു. മറ്റു വാഹനങ്ങൾ ഇരുപുറവും ഉണ്ടായിരുന്നെങ്കിലും ആളപായം ഉണ്ടാകാതെ ഡ്രൈവർ സാഹസികമായി ട്രക്കിനെ ഇടിച്ചു നിർത്തുകയായിരുന്നു

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിലർ ഡ്രൈവറുടെ പ്രവർത്തനങ്ങളെയും സാഹചര്യം കൈകാര്യം ചെയ്തതിനെയും പ്രശംസിച്ചു. “ബ്രേക്കുകൾ അമിതമായി ചൂടായി, ആളുകളെ ഇടിക്കുന്നതിനുപകരം, അവൻ ഒരു ഒഴിഞ്ഞ റോഡിലേക്ക് വണ്ടിയോടിച്ചു… ബുദ്ധിപരമായ നീക്കം.” എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

“ട്രക്ക് ഡ്രൈവർ മിടുക്കനായിരുന്നു. ദൈവ സഹായത്താൽ, അവൻ സാഹചര്യം ശരിയായി കൈകാര്യം ചെയ്തു. ദൈവത്തിന് നന്ദി, എല്ലാം സുഗമമായി നടന്നു.” ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം. വീഡിയോ കാണാം താഴെ 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക