യുവതിയുടെ നെഞ്ചിൽ ബോസ് ഇരുന്നു; ശ്വാസം മുട്ടി പിടഞ്ഞ് പിടഞ്ഞ് മരിച്ച് തൊഴിലാളി; ഞെട്ടിക്കുന്ന സംഭവം ലോസ് ഏഞ്ചൽസിൽ

0
285

യുവതിയുടെ നെഞ്ചിൽ ബോസ് ഇരുന്നതിനെ തുടർന്ന് ശ്വാസം മുട്ടി പിടഞ്ഞ് പിടഞ്ഞ് വനിതാ തൊഴിലാളി മരിച്ചു. ലോസ് ഏഞ്ചൽസിൽ  7-ഇലവൻ സ്റ്റോറിന്റെ മാനേജർ ആണ് ഭീകരമായ ഞെട്ടിക്കുന്ന ആക്രമണം നടത്തിയത്. ജീവൻ പാതി പോയതിനെ തുടർന്ന് യുവതി മെഷീൻ സഹായതോടെ ജീവൻ നില നിർത്താൻ ശ്രമം നടത്തിയെങ്കിലും പ്രതീക്ഷ ഇല്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച  ഡോക്ടർമാർ അവരുടെ ലൈഫ് സപ്പോർട്ട് മെഷീൻ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെത്തുടർന്ന് 24 കാരിയായ അമേരിക്കക്കാരിയായ ജെസീക്ക മക്ലാഫ്ലിൻ മരിച്ചതായി അവരുടെ കുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദൃക്‌സാക്ഷികളും ഇരയുടെ സഹോദരൻ ഷോൺ മക്ലാഫ്‌ലിനും പറയുന്നതനുസരിച്ച്, മാനേജർ വലേറിയ പാര ജെസീക്കയ്ക്ക് നേരെ ഒരു കുപ്പി എറിഞ്ഞ് അവളെ പിടികൂടി നെഞ്ചിൽ ഇരുന്നു, അത് ശ്വാസം എടുക്കുന്നത് തടസമായി. ജെസീക്കയെ രക്ഷിക്കാൻ സഹപ്രവർത്തകർ ഇടപെടാൻ ശ്രമിച്ചപ്പോൾ മാനേജർ അവരെയും ആക്രമിച്ചു.

സഹപ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയപോഴേക്കും ജെസീക്ക അബോധാവസ്ഥയിലും ശ്വാസതടസ്സത്തിലും കിടക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഉടൻ തന്നെ അവരെ ഹോളിവുഡ് പ്രെസ്ബിറ്റീരിയൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പിന്നീട് കഠിനമായ ഓക്സിജൻ അഭാവം മൂലം അവരുടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.

തുടർന്ന് ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കുമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കാത്തതിനെ തുടർന്ന് അവരുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനങ്ങൾ വിച്ഛേദിക്കാൻ ജെസീക്കയുടെ കുടുംബം അവരുടെ തീരുമാനിച്ചു.