ഗസ്സയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ‘സൈലൻസ് ഫോർ ഗസ്സ’ എന്ന ഡിജിറ്റൽ പ്രസ്ഥാനം ഒരാഴ്ച്ചത്തേക്ക് എല്ലാ ദിവസവും രാത്രി പ്രാദേശിക സമയം 9 മണി മുതൽ 9.30 വരെ 30 ഡിജിറ്റൽ നിശബ്ദത ആചരിക്കാൻ ആഹ്വാനം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ടിടി ശ്രീകുമാർ അടക്കമുള്ള പ്രമുഖ ആളുകൾ ഈ ക്യാമ്പയിനിന്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോഗക്താക്കളെ ഒരുമിച്ച് ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ ആണിത്.
ഇതിൽ ഞങ്ങളും പങ്ക് ചേരുകയാണ്. ഈ സമയങ്ങളിൽ ഇനി ഒരാച്ചക്കാലം വാർത്ത അപ്ഡേറ്റ് ഉണ്ടാകില്ല. ഞങ്ങളുടെ വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് സോഷ്യൽ മീഡിയകളിലും ഒന്നും തന്നെ ഷെയർ ചെയ്യപ്പെടുകയില്ല
ക്യാമ്പയിന്റെ ഭാഗമായി ഓരോ രാജ്യത്തും പ്രാദേശിക സമയം 9 മണി മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ സമയങ്ങളിൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഓഫ് ചെയ്യണം കൂടാതെ സോഷ്യൽ മീഡിയ പോസ്റ്റ്, കമന്റ്, ലൈക്ക് എന്നിവ ഒഴിവാക്കി ക്യാമ്പയിന്റെ ഭാഗമാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൂട്ടായ പ്രവർത്തനം സോഷ്യൽ മീഡിയ അൽഗോരിതങ്ങളിൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കുമെന്നും ഗാസയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുള്ള ആശയം ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നുണ്ട്. ഡിജിറ്റല്‍ നിശബ്ദതകള്‍ വ്യാപകമായാല്‍ അതിന്റെ വിദ്ധ്വംസകത മാരകമായിരിക്കും എന്നാണ് കരുതുന്നത്.
ഗാസയിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണത്തിൽ വിവിധ ബഹുരാഷ്ട്ര കമ്പനികൾ എങ്ങനെ പങ്കാളികളാണെന്ന് യുഎൻ അടുത്തിടെ പുറത്തിറക്കിയ ‘ഫ്രം എക്കണോമി ഓഫ് ഒക്യുപേഷൻ ടു എക്കണോമി ഓഫ് ജെനോസൈഡ്’ എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ കോർപ്പറേഷനുകളുടെ ദുഷ്ട പങ്ക് തുറന്നുകാട്ടപ്പെടണമെന്നും അവർ ജനങ്ങളോട് ഉത്തരവാദിത്തം ഏറ്റുപറയണമെന്നുമാണ് സി പിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
വംശഹത്യയ്ക്ക് വഴിയൊരുക്കുന്നതിനൊപ്പം തന്നെ ഈ കോർപ്പറേറ്റുകൾ നമ്മുടെ ഡിജിറ്റൽ മേഖലയിൽ സജീവമാണെന്ന് പാർട്ടി പറഞ്ഞു. ഓരോ ദിവസവും അര മണിക്കൂർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നത് ഡിജിറ്റൽ മേഖലയെ തടസ്സപ്പെടുത്തലിന്റെ ചെറുതും എന്നാൽ ശക്തവുമായ ഒരു പ്രവൃത്തിയാണ്, ഇസ്രായേലിന്റെ വംശഹത്യയ്ക്കും വർണ്ണവിവേചനത്തിനും ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരായ ഒരു ആക്രമണമാണിതെന്നും പാർട്ടി കൂട്ടിച്ചേർത്തു.
ഇന്ന് മുതൽ ഒരാഴ്ച
9PM മുതൽ9:30PM വരെ ( പ്രാദേശിക സമയം) യാണ് സോഷ്യൽ മീഡിയ ബഹിഷ്കരണം. ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിലായിരിക്കും ഇത്. അതായത് ഇന്ന് മുതൽ 9PM മുതൽ 9:30PM വരെ ഒരു ആഴ്ചത്തേക്ക് – പലസ്തീൻ ജനതയ്ക്ക് വേണ്ടി. 30 മിനിറ്റ് ഡിജിറ്റൽ നിശബ്ദത പാലിക്കുന്നു.
ഇത് “സൈലൻസ് ഫോർ ഗാസ” പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റൽ കാമ്പെയ്‌ൻ ആണ്.
ഈ ഇടവേളയിൽ:
സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കുക.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ 30 മിനിറ്റ് പൂർണ്ണമായും നിശബ്ദരാകുന്നു. പോസ്റ്റുകളില്ല, ലൈക്കുകളില്ല, കമന്റുകളില്ല, ആപ്പുകൾ തുറക്കുന്നില്ല, പൂർണ്ണ ഡിജിറ്റൽ നിശബ്ദത. നിങ്ങളുടെ ഫോൺ ഓഫ് ചെയ്യുക.
ഈ കൂട്ടായ പ്രവർത്തനം അൽഗോരിതങ്ങൾക്ക് ശക്തമായ ഒരു ഡിജിറ്റൽ സിഗ്നൽ അയയ്ക്കുകയും ഗാസയോടുള്ള നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ഇത് ഒരു പ്രതിരോധ പ്രവർത്തനമാണ് – ഒരു ആഗോള ഡിജിറ്റൽ പ്രതിഷേധം. അനീതിക്ക് മുന്നിൽ നിരവധി പൗരന്മാരുടെ രോഷം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
