ജീവിതത്തിലെ ധന്യ നിമിഷം ദുരന്തമായപ്പോൾ…..; വെറൈറ്റി മോതിരം കൈമാറ്റത്തിനായി ഒരുങ്ങി, ഞൊടിയിടയിൽ കാൽ വഴുതി കാമുകൻ കയത്തിലേക്ക്, പ്രണയിനി വെള്ളത്തിലേക്ക് അപ്രത്യക്ഷനാകുന്നത് അട്ടഹസിച്ച് നോക്കി നിന്ന് കാമുകി | ഞെട്ടിക്കുന്ന വീഡിയോ

കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ യുവാവ് ഒലിച്ചുപോയി. വ്യത്യസ്തമായി വിവാഹ അഭ്യർത്ഥനക്ക് വേണ്ടി ഒരുങ്ങിയ പ്രണയിനികൾക്കാണ് ദുരന്തം നേരിൽ കാണേണ്ടി വന്നത്. ഒരു വലിയ വെള്ളച്ചാട്ടത്തിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ കാമുകൻ കാമുകിക്ക് മുന്നിൽ വെള്ളച്ചാട്ടത്തിൽ പതിച്ചു ഒലിച്ചു പോകുകയായിരുന്നു.

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഞെട്ടിക്കുന്ന ദൃശ്യത്തിൽ, കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് ഒഴുകിപ്പോയ കാമുകൻ താഴെയുള്ള കയത്തിൽ മുങ്ങി താഴുകയും ചെയ്തു. തന്റെ പ്രണയിനി വെള്ളത്തിലേക്ക് അപ്രത്യക്ഷനാകുന്നത് അട്ടഹസിച്ച് നോക്കി നിൽക്കാനേ കാമുകിക്ക് സാധിച്ചുള്ളൂ. ഇതോടെ ആ പ്രണയ നിമിഷം ഒരു ഭയാനകമായ ദുരന്തമായി മാറി.

പ്രചരിക്കുന്ന വീഡിയോയിൽ, വിവാഹനിശ്ചയ മോതിരം പിടിച്ച് മുട്ടുകുത്തി നിൽക്കുന്ന യുവാവിനെ കാണാം, പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് അയാൾ വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീഴുന്നു. അത്ഭുതത്തോടെയും നിസ്സഹായതയോടെയും നോക്കി നിന്ന പെൺകുട്ടി നിലവിളിച്ചു. ഈ വാർത്ത പ്രസിദ്ധീകരിക്കും വരെ വരെ, യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്.

അതേസമയം യുവാവിനായി തിരച്ചിൽ തുടരുന്നുണ്ട്. ഏറ്റവും വലിയ ഈസ്റ്റേൺ യൂറോപ്യൻ മീഡിയ ആയ NEXTA ആണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Most Popular

error:
Exit mobile version