റിയാദ്: സഊദി സൗന്ദര്യ റാണി റോമി അൽ-ഖഹ്താനി മൂന്ന് മാസം മുമ്പ് ഒരു അപകടത്തിൽ പെട്ടുവെന്നും അത് മുഖത്ത് ഒരു പരിക്ക് ഉണ്ടാക്കി എന്നും വെളിപ്പെടുത്തി. അപകടത്തിന്റെ ഫലമായി നെറ്റിയിൽ ഉണ്ടായ കടുത്ത പാടുകളും നടി വെളിപ്പെടുത്തി.
“മുറിവ് എന്റെ മുഖത്തിന്റെ മധ്യത്തിലാണ്, അത് ഇതുവരെ ഉണങ്ങിയിട്ടില്ല. എന്റെ അമ്മ പറയുന്നത് അത് ദുഷ്ടകണ്ണായിരുന്നു എന്നാണ്, എന്നാൽ ഇന്നിപ്പോൾ ഞാൻ അത് ശരിക്കും വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.” ഇതാണ് നടി വെളിപ്പെടുത്തിയത്.
അപകടം നടന്നതോടെ ചിത്രീകരണം നിർത്തിയെന്നും ആർക്കും ഒന്നും തോന്നാതിരിക്കാൻ പഴയ ക്ലിപ്പുകൾ മാത്രം പങ്കിടുകയായിരുന്നു ഇത് വരെ ചെയ്തിരുന്നതെന്നും അതിനാൽ തന്നെ താൻ കടുത്ത മാനസിക ഘട്ടത്തിലൂടെ കടന്നുപോയെന്നും അവർ കൂട്ടിച്ചേർത്തു.
“ഈ പരിക്കിനുശേഷം, ദുഷ്ടകണ്ണ് യഥാർത്ഥമാണെന്നും നമ്മൾ സ്വയം സംരക്ഷിക്കണമെന്നും ഞാൻ മനസ്സിലാക്കി… ജീവിതം ക്ഷമിക്കാനാവാത്തതാണ്.”
സ്പെയിനിലാണ് അടുത്ത മത്സരം നടക്കുന്നത്, പക്ഷെ, നെറ്റിയിലെ മുറിവ് ഉണങ്ങിയിട്ടില്ല, ആ അനുഭവം തന്റെ ചിന്താഗതിയെ വളരെയധികം മാറ്റിമറിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി.
