ജിദ്ദ – പൊന്‍മള പഞ്ചായത്ത് കെ എം സി സി ‘പൊന്‍മലയോരം’ സംഘടിപ്പിച്ചു

ജിദ്ദ: പൊന്‍മള പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച ‘പൊന്‍മലയോരം-2025’ ശ്രദ്ധേയമായി. കലാ കായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തിയ പരിപാടി സദസ്സിന് പുതിയ അനുഭവമായി. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി നടത്തിയ പരിപാടി സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും മികച്ചതായിരുന്നു.

ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സഊദി നാഷണല്‍ കെ എം സി സി സെക്രട്ടറി നാസര്‍ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. നിരവധി ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പൊന്‍മള പഞ്ചായത്ത് കെ എം സി സി ജിദ്ദയിലെ മുഴുവന്‍ പ്രവാസി സംഘടനകള്‍‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പൊന്‍മള പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ പൂവല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. പൊന്മലയോരം എന്ന നാമത്തിന്‍റെയും പൊന്മളയുടെയും ഉത്ഭവവും ചരിത്രവും, പഞ്ചായത്ത് കെഎംസിസി രൂപീകരണ ചരിത്രവും വിവരിച്ചത് പുതു തലമുറക്ക് നവ്യാനുഭവമായി. ശേഷം നടന്ന കലാ കായിക വിനോദ പരിപാടികള്‍ക്ക് ഹൈദര്‍ പൂവാട്, ഇല്യാസ് പി.പി, ഇബ്രാഹിം കെ കെ, നജ്മുദ്ദീന്‍ തറയിൽ എന്നിവര്‍ നേതൃത്വം നല്‍കി. പുതുമയാര്‍ന്ന കലാ കായിക വിനോദ പരിപാടികള്‍ സദസ്സിന് ഏറെ ഹ്യദ്യമാ യി.

മലപ്പുറം ജില്ല കെ എം സി സി ട്രഷറർ ഇല്യാസ് കല്ലിങ്ങല്‍, മജീദ് കോട്ടീരി, കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡൻ്റ് ടി. ടി ഷാജഹാൻ, ജനറൽ സെക്രട്ടറി ഹംദാന്‍ ബാബു, കുഞാലി കുമ്മാളിൽ, ജില്ല വനിത കെഎംസിസി ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, ട്രഷറര്‍ ശഫീദ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

എം. പി അബാന്‍ ഖിറാഅത് നടത്തി. പൊന്‍മള പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി കെ. പി സമദലി സ്വാഗതവും ട്രഷറര്‍ ഹനീഫ വടക്കന്‍ നന്ദിയും പറഞ്ഞു.