- റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്
ആലപ്പുഴ: യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് ആണ് മരിച്ചത്. 28 വയസായിരുന്നു. റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്.
26-ന് രാത്രിയിലായിരുന്നു അപകടം. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണ്. സംസ്‌കാരം ചൊവ്വാഴ്ച കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും.
