വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആര്‍സിബി താരത്തിനെതിരെ കേസ്

0
258

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചെന്ന് ആര്‍സിബി താരം യഷ് ദയാലിനെതിരെ പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് ഓണ്‍ലൈന്‍ ആയാണ് യുവതി പരാതി സമര്‍പ്പിച്ചത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി താനും യഷുമായി പ്രണയത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ക്കുള്‍പ്പടെ ഭാവി വധുവെന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും യുവതി പറയുന്നു. മാനസികമായും ശാരീരികമായും വൈകാരികമായും തന്നെ ഉപയോഗിച്ച ശേഷം  യഷ് കയ്യൊഴിഞ്ഞുവെന്നും നിരവധി സ്ത്രീകളുമായി സമാനബന്ധങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരസ്ത്രീ ബന്ധങ്ങള്‍ ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിച്ചുവെന്നും  27കാരി വ്യക്തമാക്കുന്നു. യഷിന്‍റെ കുടുംബവും തന്നെ മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും ഇപ്പോള്‍ ആരും  സഹായത്തിനില്ലെന്നും യുവതി പറയുന്നു.