രാജാവായി ഇന്ത്യൻ ഊദ്: 3 കിലോഗ്രാം 3 ദശലക്ഷം റിയാൽ വില; വില കേട്ട് ഞെട്ടണ്ട; ഉയർന്ന വിലയുടെ കാരണം വെളിപ്പെടുത്തി സ്വദേശി കച്ചവടക്കാരൻ

0
356

നല്ല വിലയുള്ള ഊദ് ഉണ്ടെന്ന് പലരും കെട്ടിട്ടുണ്ടാകും. എന്നാൽ, 3 കിലോഗ്രാം 30 ലക്ഷം റിയാൽ വില എന്ന് കേട്ട് ഞെട്ടണ്ട. വിപണിയിൽ ഇത് ലഭ്യമാണെന്നതാണ് സത്യം. സഊദിയിലെ ഒരു ഊദ് വ്യാപാരിയാണ് 3 ദശലക്ഷം റിയാലിന്റെ വിലയുള്ള ഒരു ഊദ് ബാഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ഊദിന്റ തരവും അതിന്റെ ഉയർന്ന വിലയുടെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൂന്ന് ദശലക്ഷം വിലയുള്ള ഊദ് ആണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ഈ ബാഗിന് 3 ദശലക്ഷം റിയാലിന്റെ വിലയുണ്ട്, 3 കിലോഗ്രാം ഭാരമുണ്ട്. ഇത് ഇന്ത്യൻ ഊദാണ്, ഈ ഗ്രാമിന് ആയിരം വിലയുണ്ട്.” അദ്ദേഹം ഒരു വീഡിയോ ക്ലിപ്പിൽ പറഞ്ഞു:

“ഈ ഊദ് 90 വർഷത്തിലേറെ പഴക്കമുള്ളതാണ്, ഇതുപോലുള്ള ഊദുകൾ ഇന്ന് ലഭ്യമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 350 ഗ്രാം 350,000 റിയാലിന് വാങ്ങിയ ഒരു ഉപഭോക്താവ് എനിക്കുണ്ട്.” അദ്ദേഹം പറയുന്നു. അവിശ്വസനീയം ആണെന്നാണ് പലരും കരുതുന്നുണ്ടാവുക എങ്കിലും ഊദിന്റ കാര്യത്തിൽ ഇത് വാസ്തവം ആണെന്നന്നതാണ് സത്യം.

അത് മോഷ്ടിക്കപ്പെടുമെന്നോ തന്റെ കാറിൽ കൊണ്ടുപോകുമെന്നോ ഉള്ള ഭയത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. “എന്റെ കൈവശം ചുമരിൽ സ്റ്റീൽ കാബിനറ്റുകൾ ഇട്ടിട്ടുണ്ട്, അവയിൽ ഞങ്ങൾ അപൂർവ ഊദുകൾ സൂക്ഷിക്കുന്നു.” എന്നാണ് അതെ കുറിച്ച് അദ്ദേഹം പറയുന്നത്. വൈറൽ വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക