ഓടിക്കൊണ്ടിരിക്കെ മെട്രോ ടെയിനുനുള്ളിൽ യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടു, നിരവധി പേർക് പരിക്ക്; സംഭവം ദക്ഷിണ കൊറിയയിൽ

സിയോൾ: ഓടിക്കൊണ്ടിരിക്കെ മെട്രോ ടെയിനുനുള്ളിൽ വൃദ്ധനായ യാത്രക്കാൻ പെട്രോൾ ഒഴിച്ച് തീയിട്ടു. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന സംഭവത്തിൽ നിരവധി പേർക് പരിക്കെറ്റു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ ഒരു സബ്‌വേക്കുള്ളിലാണ് ഒരു യാത്രക്കാരൻ കത്തുന്ന വസ്തു കാറിന്റെ ഇടനാഴിയിലേക്ക് ഒഴിച്ചതിനുശേഷം തീയിട്ടത്.

ഭയാനകമായ നിമിഷങ്ങൾ വാഹനത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ പകർത്തി. ഈ സംഭവം യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യാത്രക്കാരുടെ നിലവിളികൾക്കും പരിഭ്രാന്തികൾക്കും ഇടയിൽ, തീജ്വാലകൾ വണ്ടിക്കുള്ളിലൂടെ വേഗത്തിൽ പടരുന്നത് അതിൽ വീഡിയോയിൽ കാണാം. ഇതിനിടെ യാത്രക്കാർ ബോഗിയിൽ നിന്ന് മാറ്റിടങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.

കൊറിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 31 നാണ് ഞെട്ടിച്ച സംഭവം ഉണ്ടായത് മുന്നൂറ് ദശലക്ഷത്തിലധികം കൊറിയൻ വോൺ കണക്കാക്കിയ വസ്തുക്കളുടെ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും മെട്രോയിൽ ഉണ്ടായ ഏകദേശം 160 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു.

സംഭവത്തിൽ പിന്നീട്, ദക്ഷിണ കൊറിയൻ പോലീസ് “വോൺ” എന്ന് മാത്രം തിരിച്ചറിയപ്പെടുന്ന 67 വയസ്സുള്ള ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിച്ച ശേഷം കൊലപാതകശ്രമത്തിനും തീപിടുത്തത്തിനും ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു. ഓടിക്കൊണ്ടിരിക്കെ മെട്രോ ടെയിനുനുള്ളിൽ യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീയിട്ടു, നിരവധി പേർക് പരിക്ക് – ഞെട്ടിക്കുന്ന വീഡിയോ കാണാം.👇

Most Popular

error:
Exit mobile version