മുന്തിരിത്തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെ അപകടം: ഗ്രാമത്തിലെ 18 കൗമാരക്കാരായ പെൺകുട്ടികൾ മരണപ്പെട്ടു; നടുങ്ങി കണ്ണീരില്ലാതെ ഒരു ഗ്രാമം

0
333
  • 14 നും 22 നും ഇടയിലുള്ളവരാണ് പെൺ കുട്ടികൾ
  • ദൈനംദിന ജീവിതം നയിച്ചു തിരിച്ചെത്തുന്നതിനു പകരം മയ്യത്ത് കട്ടിലുകളാണ് കൂട്ടമായി ഗ്രാമത്തിലേക്ക് എത്തിയത്.

കൈറോ: ജോലിക്ക് പോകുന്നതിനിടെയുണ്ടായ ദാരുണ അപകടത്തിൽ മരണപെട്ടത് ഒരു ഗ്രാമത്തിലെ ഗ്രാമത്തിലെ 18 കൗമാരക്കാരായ പെൺകുട്ടികൾ. ഈജിപ്തിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന ദുരന്തം ഉണ്ടായത്. മുന്തിരി തോട്ടത്തിൽ ജോലിക്ക് പോയ 14 നും 22 നും ഇടയിൽ വയസുകളുള്ള 18 പെൺകുട്ടികൾക്ക് പുറമെ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു.

ദുരന്തത്തിൽ നടുങ്ങി കണ്ണീരില്ലാതെ ഗ്രാമമായി മാറിയിരിക്കുകയാണ് ഈജിപ്തിലെ മെനോഫിയ ഗ്രാമം. ഇന്നലെയാണ് ദാരുണ അപകടം നടന്നത്. ജീവിതം കൂട്ടി മുട്ടിക്കാനുള്ള ദൈനംദിന യാത്ര ഒരു ദുരന്തമായി മാറി. പെൺകുട്ടികൾ ദൈനംദിന ജീവിതം നയിച്ചു തിരിച്ചെത്തുന്നതിനു പകരം മയ്യത്ത് കട്ടിലുകളാണ് ഇന്നലെ വീടുകളിലേക്ക് എത്തിയത്.

വെള്ളിയാഴ്ച രാവിലെ മെനോഫിയ ഗവർണറേറ്റിലെ റീജിയണൽ റോഡിൽ, മുന്തിരി വിളവെടുക്കാൻ മുന്തിരിത്തോട്ടത്തിലേക്ക് പോകുകയായിരുന്ന കഫർ എൽ-സനാബ്‌സെ ഗ്രാമത്തിൽ നിന്നുള്ള 18 പെൺകുട്ടികളുമായി പുറപ്പെട്ട ഒരു മിനിബസ് ടാക്സിയാണ് ദുരന്തത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ് ഒരു ഹെവി ട്രക്കുമായി മുഖാമുഖം കൂട്ടിയിടിച്ചാണ് ദുരന്തം. അപകടത്തിൽ 18 പെൺകുട്ടികളും മിനിബസ് ഡ്രൈവറും ഉൾപ്പെടെ 19 പേർ മരിച്ചു, മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു, ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മിനി ബസ് പൊടി പൊടിയായി.

പ്രാഥമിക അന്വേഷണത്തിൽ, ട്രക്കും പെൺകുട്ടികളും സഞ്ചരിച്ചിരുന്ന വാഹനവും നേരിട്ട് കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അമിത വേഗതയാണ് ദുരന്തകാരണമെന്നും കണ്ടെത്തി. അപകടത്തിന് കാരണക്കാരനായ ഡ്രൈവർ സുരക്ഷാ സേനയുടെ പിടിയിൽ അകപ്പെടുന്നതിന് മുമ്പ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 14 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ 130 ഈജിപ്ഷ്യൻ പൗണ്ടിൽ (ഏകദേശം $2.50) കൂടുതൽ ദിവസ വേതനത്തിനാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചെറുപ്പത്തിൽ തന്നെ സ്കൂളുകളിൽ പോകാതെ പാതി വഴിയിൽ പഠനം നിർത്തിയാണ് ചിലർ മുഴുവൻ കുടുംബങ്ങളെയും പോറ്റുന്നത്.

കഫർ അൽ-സനാബ്‌സെ ഗ്രാമം അതി ഭയാനകമായ കൂട്ട ഖബറടക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് നിവാസികൾ മൃതദേഹങ്ങൾക്കൊപ്പം ദുഃഖത്തിന്റെയും സഹണത്തിന്റെയും വികാരഭരിതമായ രംഗങ്ങളിൽ സാക്ഷികളായി. ഗ്രാമത്തിലെ എല്ലാവരുടെയും മനസ്സിൽ തകർച്ചയുടെ കനലുകളും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വിലാപ ശബ്ദങ്ങളുമാണ് ഉയർന്നത്. കൂടുതൽ ഫോട്ടോകൾ 👇