- സിസിടിവി ദൃശ്യങ്ങളിൽ ഞെട്ടിപ്പിക്കുന്ന സംഭവം വളരെ കൃത്യമായി കാണാനാകും
തുർക്കി:ഹൃദയാഘാതം വന്നയാളെ രക്ഷപപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും ഹൃദയാഘാതം. രണ്ട് പേരും ഒരേ സമാജം കുഴഞ്ഞു വീണ് മരിച്ചു. തുർക്കിയിലാണ് ഏവരെയും വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഞെട്ടിപ്പിക്കുന്ന സംഭവം വളരെ കൃത്യമായി കാണാനാകും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒരു ടാക്സി ഡ്രൈവറാണ് തന്റെ സഹപ്രവർത്തകന് പെട്ടെന്ന് ഹൃദയാഘാതം വന്നതിനെത്തുടർന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നത്, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവിടെ അചിന്തനീയമായത് സംഭവിക്കുകയായിരുന്നു. തുർക്കി നഗരമായ ഇസ്മിറിലാണ് വേദനാജനകമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
ഒരാൾ ഹൃദയാഘാതം സംഭവിച്ച് കസേരയിൽ കുഴഞ്ഞത് സഹപ്രവർത്തകൻ കാണുന്നു, ഉടൻ തന്നെ അദ്ദേഹം ഓടിയെത്തി തന്റെ കൂട്ടുകാരനെ പൾസ് കൊടുത്തും നെഞ്ച് അമർത്തിയും ശ്വാസം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു, ഇതിനിടെയാണ് അത് സംഭവിച്ചത്. സുഹൃത്തിനെ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിനിടെ ഇദ്ദേഹവും കുഴഞ്ഞു വീഴുകയും മരണപെടുകയും ചെയ്യുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഡ്രൈവർമാരായ ഇരുവരെയും മറ്റുള്ളവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും ഹൃദയാഘാതം മൂലം മരിച്ചു. ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
