നിസ്കാരത്തിനിടെ തോക്ക് ധാരികൾ പള്ളിയിൽ ഇരച്ചുകയറി വിശ്വാസികളുടെ മുന്നിൽ നിന്ന് ഇമാമിനെ തട്ടിക്കൊണ്ടുപോയി – VIDEO

0
389
  • തോക്ക് ധാരികൾ ഇമാമിനെ പിടിച്ചു വലിക്കുന്നതും ഇമാം പ്രതിരോധിക്കുന്നതും പള്ളിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വിശ്വാസികൾ എഴുന്നേറ്റ് ഓടുന്നതും ഉൾപ്പെടെയുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്

നിസ്കാരത്തിനിടെ തോക്ക് ധാരികൾ പള്ളിയിൽ  ഇമാമിനെ തട്ടിക്കൊണ്ടുപോയി. യമനിലെ ഏദനിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ഏദനിലെ ഒരു പള്ളിയിൽ മുഖംമൂടി ധരിച്ച തോക്കുധാരികൾ അതിക്രമിച്ചു കയറി വിശ്വാസികളുടെ മുന്നിൽ വെച്ച് ഇമാമിനെ ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, തോക്കുമായി പള്ളിയിൽ പ്രവേശിച്ച അക്രമികൾ ഇമാമിനെ ആക്രമിച്ച് കീഴ്പ്പെടുത്തി അജ്ഞാതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. എന്നാൽ,  സംഭവത്തിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തോക്ക് ധാരികൾ ഇമാമിനെ പിടിച്ചു വലിക്കുന്നതും ഇമാം പ്രതിരോധിക്കുന്നതും പള്ളിക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വിശ്വാസികൾ എഴുന്നേറ്റ് ഓടുന്നതും ഉൾപ്പെടെയുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

പള്ളിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് സുരക്ഷാ അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. വീഡിയോ കാണാം താഴെ 👇

 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക