ഗാസ: ഗാസയില്‍ സഹായം കാത്ത് നിന്ന 549 പേരെയാണ് കഴിഞ്ഞ മാസം മാത്രം ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ആകെ 71 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലെ പലായനം ചെയ്ത് വന്നവര്‍ താമസിക്കുന്ന വീടിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഡോക്ടറടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ക്രൂരമായ ആക്രമണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. 13കാരനെ ഇസ്രയേല്‍ സ്‌നൈപ്പർ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തി. റയാന്‍ ടമാര്‍ അന്‍വര്‍ ഹൗഷ്യേഹിന് നേരെ ഇസ്രയേലി സ്‌നൈപ്പര്‍ 3 തവണയാണ് വെടിയുതിര്‍ത്തതെന്നാണ് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍- പലസ്തീന്‍ (ഡിസിഐ-പി) വ്യക്തമാക്കി. ഇസ്രയേലിന്റെ സൈനിക നുഴഞ്ഞുകയറ്റത്തിനിടെ എത്തിനോക്കിയതിനാണ് റയാനെ വെസ്റ്റ്ബാങ്കിലെ അല്‍ യാമൗണില്‍ വെച്ച് കൊലപ്പെടുത്തിയതെന്ന് ഡിസിഐ-പി പറയുന്നു.
