നിലമ്പൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. നിലമ്പൂര്‍ പോത്തുകല്ല് വണിയമ്പുഴയിലാണ് സംഭവം. വണിയമ്പുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്. 57 വയസായിരുന്നു.
അതിരപ്പിള്ളി വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പുഴ.
