ജുബൈൽ കെഎംസിസി സെൻട്രൽ വിജയാഘോഷം സംഘടിപ്പിച്ചു

0
77

ജുബൈൽ: നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച UDF സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളിയും ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയും കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ചു.

റാഫി കൂട്ടായി, ഫിറോസ് വാൽകണ്ടി, ഷിബു കവലയിൽ, റിയാസ് ബഷീർ, ഹബീബ്, സൈദലവി ഒട്ടുമ്മൽ, സൈദലവി പരപ്പനങ്ങാടി, ഷഫീക് താനൂർ, യാസർ മണ്ണാർക്കാട്, ആസിഫ് പിഎംർ, മുനവ്വറുൽ ഫൈറൂസ് കോഡൂർ, റിയാസ് പുളിക്കൽ, ഇല്യാസ് കാസറഗോഡ് തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടിയിൽ ജുബൈൽ കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സര വിജയികളെയും തെരെഞ്ഞെടുത്തു.