ക്ലാസ് പിരിഡില്‍ മേശമേല്‍ കാല്‍കയറ്റിവച്ച് സുഖമായി ഉറങ്ങുന്ന അധ്യാപകന്‍; വൈറൽ

0
297

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു. ഏറെ നാളത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികളെല്ലാവരും ആവേശത്തോടെ സ്കൂകളിലെത്തി. എന്നാല്‍ കുട്ടുകളുടെ ആവേശം അധ്യാപകര്‍ക്കില്ല. അവര്‍ ഇപ്പോഴും മേശമേല്‍ കാല്‍കയറ്റിവച്ച് കസേരയില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്.

അതും ക്ലാസ് പിരിഡിനിടെ. മഹാരാഷ്ട്രയിലെ ജൽന സെഡ്പി സ്കൂളില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അധ്യാപകനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തി.

മഹാരാഷ്ട്രയിലെ ജൽന ജില്ലയുടെ ജാഫ്രാബദ് തഹസിലില്‍ ഗദഗവാന്‍ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്ന് മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള മറാത്തി മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. പത്ത്പതിനഞ്ച് കുട്ടികൾ മാത്രമേ ക്ലാസിലൊള്ളൂവെന്ന് വീഡിയോയില്‍ നിന്നും വ്യക്തം. ഒപ്പം കാലുകൾ മേശമേലേക്ക് കയറ്റിവച്ച് തന്‍റെ കസേരയില്‍ ചാരിയിരുന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന അധ്യാപകനെയും വീഡിയോയില്‍ കാണാം.