സാവോ പോളോ: ബ്രസീലിലെ തെക്കൻ സംസ്ഥാനമായ സാന്താ കാറ്ററിനയിൽ 21 യാത്രക്കാരുമായി പോയ ഹോട്ട് എയർ ബലൂൺ തകർന്ന് 8 പേർ മരിച്ചു. പുലർച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം.
ബലൂൺ തകർന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണു പ്രചരിക്കുന്നത്. പ്രിയ ഗ്രാൻഡെ നഗരത്തിലാണു ബലൂൺ തകർന്നുവീണതെന്നു സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു.
അതേസമയം അപകടത്തിൽ നിന്നു രക്ഷപ്പെട്ട 13 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആകാശത്ത് വച്ച് കത്തിയെരിഞ്ഞ് താഴേക്ക്; ബ്രസീൽ ഹോട്ട് എയർ ബലൂൺ ദുരന്തത്തിൽ 8 പേർക്ക് ദാരുണാന്ത്യം – വിഡിയോ👇
