ഇന്നലെ നാട്ടിലെത്തിയ പ്രവാസി യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

0
295

പാലക്കാട്: ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രി ഖത്തറില്‍ നിന്നും കുടുംബ സമേതം അവധിക്കു വന്ന യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂര്‍ തച്ചറംകുന്നത്ത് അലിയുടെ മകന്‍ അനസാണ് (38) മരിച്ചത്.

ഇന്നു രാവിലെ വീട്ടിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്് അപകടത്തില്‍പ്പെട്ടത്. ഖത്തര്‍ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മാതാവ്: ജമീല. ഭാര്യ: റഹീദ. എട്ടു മാസം പ്രായമായ റസല്‍ മകനാണ്.