ഉംറ വിസ ലഭിച്ചു തുടങ്ങി; പക്ഷെ, ലഭിക്കുന്നത് ഗ്രൂപ്പ് വിസകൾ മാത്രം

0
291

നേരത്തെ പല പ്രവാസികളും കുടുംബങ്ങളെ ഉംറ വിസയിൽ കൊണ്ടു വന്നിരുന്നു, വളരെ എളുപ്പത്തിൽ ഉംറ വിസ ലഭിച്ചിരുന്നതാണ് സൗകര്യം ആയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ അത്തരക്കാർക്കും നിരാശയാണ് നൽകുന്നത്

മുംബൈ: പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ ലഭിച്ചു തുടങ്ങിയെങ്കിലും പുതിയ നടപടികൾ മൂലം വിസ നൽകുന്നതിൽ നിന്ന് ട്രാവൽസ് ഏജൻസികളെ പുറകോട്ടടുപ്പിക്കുന്നു. പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതാണ് ട്രാവൽസ് ഏജൻസികളെ വിസ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. പുതിയ നിബന്ധന പ്രകാരം നേരത്തെ ഉണ്ടായിരുന്ന തരത്തിൽ ഇൻഡിവിജ്വൽ (വ്യക്തിഗത വിസ) ഉംറ ലഭിക്കുന്നില്ല എന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ ഗ്രൂപ്പ് ഉംറ വിസകൾ മാത്രമാണ് നുസുക് വഴി ലഭിക്കുന്നത്. ഇൻഡിവിജ്വൽ (വ്യക്തിഗത വിസ) ഉംറ വിസ ലഭിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണെന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നതെന്നും മുംബൈയിലെ ഉംറ ഏജൻസികളും ട്രാവൽസ് ഏജൻസികളും അറിയിച്ചു.

40 /45 ആളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് മാത്രമാണ് നിൽവിൽ ഉംറ വിസ ഇഷ്യു ചെയ്തു നൽകുന്നത്. നുസുകിൽ ലഭ്യമായിട്ടുള്ള ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാര്‍ട്ട്‌മെന്റുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി ഡോക്യുമെന്റ് ചെയ്യണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, എയർപോർട്ടിൽ ഇറങ്ങിയത് മുതൽ മക്ക-മദീന- എയർപോർട്ട് തുടങ്ങി യാത്രാ സംവിധാനവും എന്നാൽ, നേരത്തെ ഏജൻസികൾ തയ്യാറാക്കുന്ന ഹോട്ടൽ മുറികൾ, കമ്പനി ബസ് സർവീസ് എന്നിവ കാണിച്ചാൽ ഇന്റുവിജ്വൽ (വ്യക്തിഗത വിസ) ലഭിച്ചിരുന്നു. ഈ സൗകര്യമാണ് ഇപ്പോൾ എടുത്തു കളഞ്ഞിരിക്കുന്നത്.

പുതിയ നിബന്ധന നേരത്തെ തന്നെ ഹജ്, ഉംറ മന്ത്രാലയം ഉംറ സര്‍വീസ് കമ്പനികളോടും സ്ഥാപനങ്ങളോടും വിദേശ ഏജന്റുമാരോടും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളുമായും ലോഡ്ജുകളുമായും അപാര്‍ട്ട്‌മെന്റുകളുമായും ഡോക്യുമെന്റ് ചെയ്ത കരാര്‍ നിലവിലുണ്ടെങ്കില്‍ മാത്രമേ ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തീര്‍ഥാടകരുടെ താമസ സേവനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും തീര്‍ഥാടകര്‍ രാജ്യത്ത് എത്തിച്ചേരുന്ന നിമിഷം മുതല്‍ സൗദി അറേബ്യ വിടുന്നതുവരെ അവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. ഈ വർഷത്തെ ഉംറ സീസണ്‍ ആരംഭിച്ചതോടെ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിസകള്‍ ഇഷ്യു ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും നിയമ നടപടികള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കാന്‍ താമസ കരാറുകള്‍ നേരത്തെ ഡെക്യുമെന്റ് ചെയ്യേണ്ടതും അംഗീകൃത വ്യവസ്ഥകള്‍ പാലിക്കേണ്ടതും പ്രധാനമാണ്. നിയന്ത്രണ നിലവാരം മെച്ചപ്പെടുത്താനും സന്ദര്‍ശകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ അനുഭവത്തെ ബാധിച്ചേക്കാവുന്ന പ്രവണതകള്‍ തടയാനുമായി ഹജ്, ഉംറ മന്ത്രാലയവും ടൂറിസം മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്.

ഇത് നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകരെ സേവിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മികച്ച ഉംറ സീസണ്‍ നല്‍കുന്നതിന് എല്ലാവരും വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക