വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

0
232

കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.

നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി.