ദമാമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അപകടം പ്രവാസി കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ

0
1029

ദമാം: കിഴക്കൻ സഊദിയിലെ അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാർ തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം നടന്നത്. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹൈദരാബാദ് സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സഊദി സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തിയാണ് കെട്ടിടത്തിലെ അഗ്‌നി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക