മലയാളി വീട്ടമ്മയെ ഒന്നര ദിവസം വിഡിയോ കോൾ വഴി ‘ബന്ദി’യാക്കി 40,000 രൂപ കവർന്നു

0
521

ചെറിയ അശ്രദ്ധ ഉണ്ടാക്കിയത് വലിയ നഷ്ടം

ചാലക്കുടി: ഒന്നര ദിവസം വീട്ടമ്മയെ മുറിക്കു ള്ളിൽ വിഡിയോ കോൾ വഴി ‘ബന്ദി’യാക്കി ഓൺ ലൈൻ തട്ടിപ്പ്. മേലൂർ സ്വദേശിനിയും റിട്ട. നഴ്‌ മായ ട്രീസയാണ് തട്ടിപ്പിനിരയായത്. പോലിസ് യനിഫോം ധരിച്ച് വിഡിയോ കോളിൽ എത്തിയയാൾ വീട്ടമ്മയുടെ നാൽപതിനായിരം രൂപയോളം തട്ടിയെ ടുത്തു. ട്രീസയുടെ സിമ്മിൻ്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർ ത്തനങ്ങൾക്ക് ഉപയോഗിച്ചെന്നായിരുന്നു ഫോൺ വിളിച്ചയാൾ ഹിന്ദിയിൽ പറഞ്ഞത്. തുടർന്ന് മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിൻ്റെ കൂട്ടാ ളികൾ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു. ഇതിനിടയിൽ ബാങ്കിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ അക്കൗ ണ്ടിലേക്ക് മാറ്റണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഓൺലൈൻ ട്രാൻസാക്ഷൻ അറിയില്ലെന്ന് പറ ഞ്ഞതോടെ ബാങ്കിൽ ചെന്ന് നിക്ഷേപിക്കാൻ നിർദേശിച്ചു. 2,60,000 തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻ സ്റ്റർ ചെയ്യാൻ ട്രീസ ബാങ്കി ലെത്തി. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാൽ
പണം ട്രാൻസ്‌ഫർ ചെ യ്യാൻ ആയില്ല. ഇതോടെ ഗൂഗിൾ പേ വഴി ചെയ്യാൻ തട്ടിപ്പുകാരൻ നിർദേശിച്ചു. തുടർന്ന് പല ഗഡുക്കളായി 40,000 രൂപയോളം ട്രാൻസ്ഫർ ചെയ്തു‌. പല നമ്പറുകളി ലേക്ക് പണം നിക്ഷേപിച്ച തോടെ ട്രീസയ്ക്ക് സംശയം തോന്നി.

അയൽവാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ സൈബർ സെ ല്ലിൽ അടക്കം പരാതി നൽ കിയിരിക്കുകയാണ് വീട്ടമ്മ. താൻ നോർത്ത് ഇന്ത്യയിൽ ഒരുപാട് നാൾ താമസിച്ച താണ്. എന്നാൽ തട്ടിപ്പുകാരിൽ ഒരു സംശയവും തോന്നിയില്ലെന്നാണ് ട്രീസ പറയുന്നത്. ട്രീസയും ബന്ധുവും മാത്രമാണ് വീട്ടിൽ താമസം. മക്കൾ വിദേശത്താണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക