‘ഇന്ന് ലോക സൈക്കിൾ ദിനം’: ആദ്യ വാഹനം, എന്നും പ്രിയപ്പെട്ട ഓർമ്മ

0
373

✍️✍️✍️ യൂനുസ് പരപ്പിൽ – റിയാദ്

കാലെത്തിച്ച് ഇടവഴികളിലൂടെ ഹാന്‍ഡില്‍ വിറച്ചുവിറച്ചു ആദ്യമായി സൈക്കിള്‍ കയറ്റം പഠിച്ച ദിവസങ്ങള്‍ ഓര്‍മ്മയുണ്ടോ? സൈക്കിളിന് പിന്നില്‍ പിടിച്ചിരിക്കുന്നയാളുടെ പ്രത്യേക നിര്‍ദേശങ്ങള്‍ ഉണ്ടാകും. പിന്നില്‍ നിന്നും കൈവിടുന്നതോടെ നേരെ നിലത്തേക്ക്… നൊസ്റ്റാള്‍ജിയയ്ക്ക് പുറമെ സൈക്കിളിങ് ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്നാണ് ലോക സൈക്കിളിങ് ദിനം. എല്ലാ വര്‍ഷവും ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടും സൈക്കിളിങ് ദിനം ആചരിക്കുന്നത്. തുർക്ക്‌മെനിസ്ഥാൻ സ്വദേശിയായ പ്രൊഫ. ലെസ്സെക് സിബിൽസ്കിയാണ് ആഗോളതലത്തിൽ സൈക്കിളിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. എൻജിഒ പിന്തുണയോടെ 2018 ഏപ്രിൽ 12 ന് ലോക സൈക്കിൾ ദിനം ജൂൺ 3 ആയി യുഎന്‍ പൊതുസഭയില്‍ അംഗീകരിച്ചു.

വ്യക്തിപരമായ സന്തോഷത്തിനപ്പുറം സൈക്കിളിങ് ആരോഗ്യ ക്ഷേമവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിയുടെ നിലനില്‍പ്പിനും കുട്ടികള്‍ക്കും യുവതലമുറയ്ക്കും ആരോഗ്യം മെച്ചപ്പെടുത്തുതിനുള്ള മികച്ച ഉപാധി കൂടിയാണ് സൈക്കിങ് എന്നും ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിച്ചു. ‘സൈക്കിളിങ്ങിലൂടെ ആരോഗ്യം, തുല്യത, സുസ്ഥിരത’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

സൈക്ലിങ് മാനസിക-ശാരീരിക ഗുണങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പതിവായി സൈക്കിള്‍ ഓടിക്കുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ശരീരിക വ്യായാമവും നല്‍കുന്നു.

പേശികളുടെ ശക്തി വർധിപ്പിക്കുന്നു: സൈക്കിളിങ് കാലുകൾ, ഇടുപ്പ് എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലെ പേശികളെ ടോണ്‍ ചെയ്യുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു; സൈക്കിളിങ് കലോറി കത്തിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: സൈക്കിളിങ് പോലെയുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. രോഗങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കുന്നു.

സമ്മർദ്ദം കുറയ്ക്കുന്നു: വ്യായാമം എൻഡോർഫിനുകൾ പുറത്തുവിടുന്നു. അവ സ്വാഭാവിക മൂഡ് ലിഫ്റ്ററുകളാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു: സൈക്കിളിങ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ആത്മവിശ്വാസം ഉണ്ടാക്കുന്നു.

ദാരിദ്ര്യ നിർമാർജ്ജനം, സുസ്ഥിര വികസനം, കുട്ടികൾക്കും യുവാക്കൾക്കും ശാരീരിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ, ആരോഗ്യം പ്രോത്സാഹിപ്പിക്കൽ, രോഗങ്ങൾ തടയൽ, സാമൂഹിക പങ്കാളിത്തം, സമാധാന സംസ്കാരം എന്നിവ വളർത്തുന്നതിനുള്ള ഒരു ഉപാധിയായി സൈക്കിൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നു.

കാലം മാറുന്തോറും പല മോഡലുകളില്‍ സൈക്കിളുകള്‍ നിരത്തിലിറങ്ങി. സാങ്കേതികവിദ്യയുടെ പുരോഗതിയും സാമ്പത്തിക വ്യവസ്ഥയിലുണ്ടായ വികസനവും സൈക്കിളില്‍ നിന്ന് മുന്തിയ ഇനം വാഹനങ്ങളിലേക്ക് മാറാന്‍ സാധാരണക്കാര്‍ക്കുപോലും സൌകര്യം ഒരുക്കി. എന്നാല്‍ വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമായി ദിവസവും സൈക്കിള്‍ ചവിട്ടുന്നവരുണ്ട്. മെട്രോനഗരങ്ങളില്‍ സൈക്കിള്‍ യാത്രക്കായി പ്രത്യേകം പാതകളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

വിപണിയിൽ ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധതരം സൈക്കിളുകൾക്ക് പ്രിയമേറുമ്പോഴും, ഇന്ത്യൻ നിർമ്മിത സൈക്കിളുകൾക്കും വലിയ ഡിമാൻഡാണ് ഉള്ളത്. ഗിയറുകളും, എക്സിലറേറ്റർ സംവിധാനങ്ങളുമുള്ള പുത്തൻ തലമുറ സൈക്കിളുകളാണ് ഇപ്പോൾ വിപണിയിലെ പ്രധാന ആകർഷണം.

ഇവയ്ക്ക് 5000 രൂപ മുതൽ 15,000 രൂപ വരെ വിലയുണ്ട്. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ മോഡൽ സൈക്കിളുകൾക്ക് 25,000 രൂപ വരെ വിലയുണ്ട്. ഹൈസ്കൂൾ വിദ്യാർത്ഥികൾ പോലും സൈക്കിളുകളിൽ സ്കൂളിലേക്ക് എത്തിത്തുടങ്ങിയതോടെ സൈക്കിൾ വിപണിയിൽ വലിയൊരു ഉണർവ്വ് കാണാൻ സാധിക്കുന്നു.

ലോക സൈക്കിൾ ദിനത്തെക്കുറിച്ചും സൈക്കിൾ വിപണിയിലെ പുതിയ ട്രെൻഡുകളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക