ഹൃദയാഘാതം: കോഴിക്കോട് സ്വദേശി നിര്യാതനായി

0
449

ദോഹ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കോഴിക്കോട് പൊക്കുന്ന് കിണാശ്ശേരി വാഴോട്ടു താഴം സ്വദേശി മറക്കാൻകടവ് പറമ്പിൽ ഇസ്മായിലാണ് (49) നിര്യാതനായി.

സ്കൈവേ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് : ഇബ്രാഹിം. മാതാവ് : മറിയംബി. ഭാര്യ : നാദിറ ഇസ്മായിൽ. മൂന്ന് പെൺകുട്ടികളുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.